ഒരു നിമിഷം...

"നിധിയല്ല, മുടിയല്ല, മതമല്ല പ്രശ്നം... എരിയുന്ന, പൊരിയുന്ന വയറാണ് പ്രശ്നം..."

February 19, 2010

"തുണ്ട് " (1)

പേര് കണ്ടു തെറ്റിദ്ധരിക്കണ്ട.. ഇത് നിങ്ങള്‍ ഉദ്ദേശിച്ച തുണ്ടല്ല. ഒന്നും ഉദ്ദേശിച്ചില്ലെന്നായിരിക്കും പറയാന്‍ പോകുന്നത്. ഇല്ലെങ്കില്‍ വേണ്ട. ഞാന്‍ കാര്യത്തിലേക്ക് കടക്കാം. 
"തുണ്ട്" എന്നത് ഒരു സ്വയരക്ഷക്കുള്ള ഉപകരണമാണ്. ഈ മിന്നല്‍ രക്ഷാ ചാലകം ഒക്കെ പോലെ. പരീക്ഷയുടെ തലേന്ന് വരെ ഉഴപ്പിനടന്നു, അവസാന മണിക്കൂറുകളില്‍ പുസ്തകം തുറന്നു പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ "എല്ലാം ഒരു പൊക" എന്ന മട്ടില്‍ അനുഭവപ്പെടുന്ന "മിടുക്കരായ" വിദ്യാര്‍ഥികള്‍ക്ക് തോല്‍വി എന്ന മിന്നലില്‍ നിന്നും രക്ഷ നേടാനുള്ള ഒരു ഉപകരണം.
തുണ്ട് പലതരമുണ്ട്. അതിന്റെ പ്രയോഗവും പല തരത്തിലാണ്. ഹാര്‍മോണിയം പോലെ മടക്കിയ കടലാസ് കഷണം മുതല്‍ ഉത്തരക്കടലാസ് നേരിട്ട് എഴുതിക്കൊണ്ട് വന്നു മറ്റു പേപ്പറിന്റെ കൂടെ ചേര്‍ത്ത് കെട്ടി കൊടുക്കുന്ന വിരുതന്മാര്‍ വരെ ഉണ്ട്. പേജര്‍, മൊബൈല്‍ തുടങ്ങിയവയൊക്കെ വന്ന ഉടനെ പലരും അതിനെയും ആശ്രയിച്ചിരുന്നു. പിന്നെ അതൊന്നും പരീക്ഷാ ഹാളില്‍ കയറ്റാന്‍ പറ്റാതായി. തുണ്ടിന്റെ ഉപഭോക്താക്കള്‍ക്ക് സ്കൂള്‍ എന്നോ കോളേജ് എന്നോ പ്രൊഫെഷണല്‍ കോളേജ് എന്നോ ഒരു വ്യത്യാസവുമില്ല. ഒരു മജീഷ്യന്റെ കയ്യടക്കത്തോടെ തുണ്ട് പ്രയോഗിക്കുന്നവര്‍ കൂട്ടതിലേറ്റം മിടുക്കര്‍. കൈവിറയും പരിഭ്രമവും അമിതവിയര്‍പ്പും  കൊണ്ട് പിടിക്കപ്പെടുന്നവരാണ് കൂടുതലും. അത്തരത്തിലുള്ളവരുടെ വീരഗാഥകള്‍ എല്ലാ കോളേജുകളിലും തലമുറകള്‍ കൈമാറി വരുന്നുണ്ടാവും...  
എന്റെ ഒരു സുഹൃത്ത്‌ (എന്റെ അനുഭവം സുഹൃത്തുക്കളുടെ തലയിലിടുകയാണെന്നു തെറ്റിദ്ധരിക്കേണ്ട. അതൊക്കെ ഞാന്‍ വഴിയെ പറയുന്നുണ്ട്.) ഇന്റേണല്‍ പരീക്ഷക്ക്‌  തുണ്ടിനു പകരം പുസ്തകം തന്നെ തുടക്കു മുകളില്‍ വെച്ച് തകര്തെഴുതിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നുണ്ട്‌ ക്ലാസ്സില്‍ തളം കെട്ടിനില്‍ക്കുകയായിരുന്ന നിശബ്ദത തകര്‍ത്തു കൊണ്ട് ഒരു ശബ്ദം. കഥാനായകന്‍ അണ്ടിപോയ അണ്ണാനെ പോലെ ഇരിക്കുന്നുണ്ട്‌. സാര്‍ എണീറ്റ്‌ ചെന്ന് നോക്കി. നോക്കുമ്പോള്‍ പുസ്തകവും അതിനുള്ളിലിരുന്ന കെട്ടുകണക്കിന് തുണ്ടുകളും താഴെ ചിതറിക്കിടക്കുന്നുണ്ട്. ശേഷം ചിന്ത്യം.
സംഭവം മൂപ്പര് പിന്നീട് വിശദീകരിച്ചു തന്നു. രണ്ടു മണിക്കൂറോളം പുസ്തകം തുടയിലിരുന്നപ്പോള്‍ മൂപ്പര്‍ക്ക് അത് ശരീരത്തിന്റെ ഭാഗമായി തോന്നി പോലും.  അങ്ങനെ ഒരു സാധനം അവിടെ ഉള്ളത് മറന്ന് കാലൊന്നിളക്കി നിവര്‍ന്നിരുന്നതാ.
മറ്റൊരിക്കല്‍ ഈ സുഹൃത്ത് തന്നെ പുസ്തകം അറയുള്ള ഡസ്കിനുള്ളില്‍ ഒളിപ്പിച്ചു വെച്ചു. പരീക്ഷ തുടങ്ങുന്നതിനു മുന്‍പ് സാര്‍ ഡസ്കെല്ലാം പരിശോധിക്കുകയായിരുന്നു. കഥാനായകന്റെ ഡസ്കിന് സമീപം എത്തിയപ്പോളുണ്ട് മൂപ്പര്‍ തന്നെ വളരെ നാടകീയമായി ഡസ്കിനുള്ളില്‍ മുഴുവന്‍ തപ്പി പുസ്തകമെടുത്തു സാറിനു കൊടുക്കുന്നു. "ശെടാ, ഇതാരാ ഇതിനുള്ളില്‍ കൊണ്ട് വെച്ചത്" എന്ന മട്ടില്‍.
മറ്റൊരു പരീക്ഷ... അത്യാവശ്യം വല്ലതും പഠിക്കുന്ന ഒരു സുഹൃത്തിന്റെ തൊട്ടു പിന്നില്‍ തന്നെ സ്ഥലം പിടിച്ചു ഉഴപ്പന്മാരെന്ന പ്രശസ്തി മോശമല്ലാത്ത രീതിയില്‍ നേടിയെടുത്ത രണ്ടു പേര്‍. മുന്നിലിരുന്നവന്‍ എഴുതിക്കഴിയുന്ന ഓരോ പേപ്പറും പിന്നിലുള്ളവരുടെ കയ്യിലെത്തിത്തുടങ്ങി. തനി ഈച്ചക്കോപ്പി. ഒടുവില്‍ പരീക്ഷ തീരാറായിത്തുടങ്ങിയപ്പോള്‍ മുന്നിലിരുന്നവന്‍ കൊടുക്കല്‍ നിര്‍ത്തി. ഒരുപാടുണ്ടായിരുന്നു തീരാന്‍. അതിനിടയിലല്ലേ മറ്റുള്ളവരെ സഹായിക്കല്‍. പിന്നിലിരുന്നവര്‍ വിട്ടില്ല. തോണ്ടലോട് തോണ്ടല്‍. എന്തൊക്കെയായിട്ടും കക്ഷി പേപ്പര്‍ കൊടുത്തില്ല. സമയം കഴിഞ്ഞതൊന്നും അറിയാതെ മുടിഞ്ഞ എഴുത്ത് തന്നെ. വീണ്ടും വരുന്നു തോണ്ടല്‍. ഏകദേശം പരിപാടി കഴിഞ്ഞതിന്റെ സന്തോഷത്തില്‍ ഒരു പേപ്പറെടുത്ത്‌ മൂപ്പര്‍ "പണ്ടാരടങ്ങട്ടെ" എന്ന മട്ടില്‍ തിരിഞ്ഞു നോക്കാതെ പിന്നോട്ട് നീട്ടി. "അപ്പോള്‍ ബാക്കിയോ?" ഒരു സ്ത്രീശബ്ദം. തിരിഞ്ഞു നോക്കിയപ്പോള്‍ പിന്നില്‍ പേപ്പര്‍ പിടിച്ചു  നില്‍ക്കുന്നു പേപ്പര്‍ കളക്ട് ചെയ്യാന്‍ വന്ന മാഡം!
ഇതുപോലുള്ള ഒരനുഭവം എനിക്കുമുണ്ടായിട്ടുണ്ട്. ഞാന്‍ അടുത്തിരുന്ന സുഹൃത്തിനു പേപ്പര്‍ കൊടുത്തു കൊണ്ടിരുന്നു. ഒടുവില്‍ പരീക്ഷ കഴിയാറായപ്പോള്‍ പേപ്പര്‍ ഓര്‍ഡറിലാക്കി കെട്ടാന്‍ നോക്കിയപ്പോള്‍ ഒരു പേപ്പര്‍ കാണുന്നില്ല. സുഹൃത്തിന്റെ നേരെ തിരിഞ്ഞു നോക്കിയപ്പോള്‍ അവന്റെ കയ്യിലുണ്ടെന്ന് ആംഗ്യം കാണിച്ചു. വാങ്ങാന്‍ നോക്കിയപ്പോള്‍ മാഡമുണ്ട്‌ തൊട്ടടുത്ത്‌. അവസാന ബെല്ലും അടിച്ചു. മാഡം പേപ്പര്‍ വാങ്ങാനെത്തി. കെട്ടുക പോലും ചെയ്യാതെ ഞാനിരിക്കുകയാണ്. അവസാനം രണ്ടും കല്‍പ്പിച്ചു പറഞ്ഞു "അത്... മാഡം... പിന്നെ... ഒരു... പേപ്പര്‍...". മുഴുമിപ്പിക്കാന്‍ കഴിഞ്ഞില്ല, മാഡം കണ്ണുരുട്ടി... "ഇത് വരെ വായിനോക്കി ഇരുന്നിട്ട് ഇപ്പൊ ബെല്ലടിച്ചിട്ടാണോ നിനക്കിനിയും എഴുതാന്‍ പേപ്പര്‍?". ഞാന്‍ കണ്ണുമടച്ചു പറഞ്ഞു "അതല്ല മാഡം, എന്റെ ഒരു പേപ്പര്‍ അവന്റെ കയ്യിലാ..." മാഡം പിന്നെ എന്ത് പറയാന്‍?
തുണ്ട് പരിപാടിയിലെ ഒരു പ്രധാന ഭാഗമാണ് ബാത്ത് റൂം. മൂന്നു മണിക്കൂറുള്ള പരീക്ഷക്കിടെ പ്രകൃതിയുടെ വിളി വന്നാല്‍ ഏതു ക്രൂരനായ ഇന്‍വിജിലേറ്റര്‍ക്കും ബാത്ത് റൂമില്‍ പോകാന്‍ വിടാതിരിക്കാന്‍ കഴിയില്ലല്ലോ. അത് കൊണ്ട് തുണ്ട് വെക്കാന്‍ പേടിയുള്ള പലരും ഒരു ധൈര്യത്തിന് പുസ്തകം ബാത്ത് റൂമില്‍ വെക്കും,ഇടയ്ക്കു വല്ലതും മറന്നാല്‍ പോയി നോക്കാന്‍.(പേടിയില്ലാത്തവരും വെക്കും, കാരണം വന്ന ചോദ്യത്തിനുള്ള ഉത്തരം മാത്രം കീറിയെടുത്താല്‍ മതിയല്ലോ). മൂന്നു മണിക്കൂറില്‍ അഞ്ചു തവണ "മൂത്രമൊഴിച്ചവര്‍" വരെയുണ്ടായിരുന്നു കോളേജില്‍.
ഇത്തരത്തില്‍ ഒരാള്‍ തലേന്ന് പോയി പുസ്തകം(തീരെ ചെറിയ ഗൈട്‌ പോലുള്ള ഒന്ന്) ബാത്ത് റൂമില്‍ ഒളിപ്പിച്ചു. ഒളിപ്പിച്ചതെവിടെയാണെന്നോ? യുറോപ്പ്യന്‍ ക്ലോസെറ്റിന്റെ ഉള്ളില്‍... അതായത് സീറ്റ്  ഉള്ളിലേക്ക് മടങ്ങിയുണ്ടാകുന്ന, ഫ്ലെഷ് ചെയ്‌താല്‍ വെള്ളം വരുന്ന ഗാപ്പില്‍... കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ പരസ്യത്തില്‍ പ്രകാശ് രാജ് ഹാര്‍പ്പിക് ഒഴിക്കുന്ന ഭാഗത്ത്‌. അത്രയും സുരക്ഷിതമായ സ്ഥലം വേറെ ഉണ്ടാവില്ലെന്നായിരുന്നു മൂപ്പരുടെ ധാരണ. പരീക്ഷക്ക്‌ അറിയാവുന്നതെല്ലാം എഴുതി, ബാക്കിയുള്ളതിന് തുണ്ടെടുക്കാന്‍ അദ്ദേഹം ബാത്റൂമില്‍ പോയപ്പോളുണ്ട്‌ പുസ്തകം നനഞ്ഞു കുതിര്‍ന്നു ക്ലോസെട്ടിലെ വെള്ളത്തില്‍ കിടക്കുന്നു. തുണ്ടിനല്ലാതെ ശരിക്കും മൂത്രമൊഴിക്കാനും ആളുകള്‍ ബാത്ത് റൂമില്‍ പോകുമെന്ന് പാവം ഓര്‍ത്തു കാണില്ല.
ബാത്ത് റൂം വഴി ഉള്ള വേറൊരു പരിപാടി ശരിയായ സംഘബലത്തിന്റെ ഉദാഹരണമാണ്. ജനലിനരികില്‍ ഇരിക്കുന്ന ആള്‍ ഒരു തുണ്ട് കടലാസില്‍ ചോദ്യങ്ങളെഴുതി പുറതേക്കിടും. പുറത്തു നില്‍ക്കുന്ന ജൂനിയേര്‍സ് അതെടുത്തു പുസ്തകത്തില്‍ നിന്നും ആവശ്യമുള്ള ഉത്തരങ്ങള്‍ കീറി ബാത്റൂമില്‍ കൊണ്ട് വെക്കും. വേറൊരാള്‍ ബാത്ത് റൂമില്‍ പോയി അതെടുത്തു കൊണ്ട് വരും. അയാള്‍ എഴുതിക്കഴിഞ്ഞു മറ്റുള്ളവര്‍ക്ക് കൈമാറുകയും ചെയ്യും. എന്തൊരു പരസ്പര സഹായ സഹകരണ സംഘം!
കോളേജിലെ ഏറ്റവും വലിയ തരികിട എന്ന് പെരെടുത്തവനും ഒരിക്കല്‍ തുണ്ടുമായിറങ്ങി. ആളെ ശരിക്കറിയാവുന്നത് കൊണ്ട് മാഡം കക്ഷിയുടെ അടുത്ത് നിന്നു മാറിയില്ല. തിരിയാനും മറിയാനും വയ്യാതെ ആള്‍ കുടുക്കിലായി. പെട്ടെന്നുണ്ട്‌ പുതിയ മല്ലുമുണ്ട് കീറുന്നത് പോലെ ഉറക്കെ ഒരു ശബ്ദം... "ഭ്രര്ര്ര്ര്രര്‍...". എല്ലാരും ചിരിതുടങ്ങി. അപ്പോളുണ്ട്‌ മാഡത്തെ നോക്കി മൂപ്പരുടെ ചോദ്യം, അതും ഉറക്കെ..."എന്താ മാഡം, രാവിലെ കക്കൂസിലൊക്കെ പോയിട്ട് വന്നൂടെ?" ആകെ ചമ്മിയ മാഡം പിന്നെ ആ ഭാഗത്ത്‌ വന്നിട്ടില്ല. കഥാനായകന്‍ നിര്‍ബാധം പരിപാടി തുടങ്ങുകയും ചെയ്തു. ശബ്ദം വന്നത് കഥാനായകന്റെ വായില്‍ നിന്നാണെന്നു പ്രത്യേകം പറയേണ്ടല്ലോ?
ഇതൊക്കെ തിയറി പരീക്ഷക്ക്‌ തുണ്ട് വെക്കുന്നവരുടെ കാര്യം. വൈവക്ക്‌ പോലും തുണ്ട് പ്രയോഗം നടത്തുന്ന അസാമാന്യ പ്രതിഭാശാലികളും ഉണ്ട്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു വൈവക്ക്‌ കയറുമ്പോള്‍ കോട്ട്‌(ആപ്രന്‍) ധരിക്കണം. അതിന്റെ അടിഭാഗത്ത്‌ ഉള്‍വശത്താണ് എഴുതിയോ ഒട്ടിച്ചോ ഉള്ള നിക്ഷേപം. മേശക്കപ്പുറത്തിരിക്കുന്ന സാറിനു താഴേക്ക്‌ കാണില്ലല്ലോ. ഗഹനമായി ചിന്തിക്കുന്ന പോലെ താഴോട്ട് നോക്കി കോട്ടിന്റെ അടിഭാഗം മറിച്ചുവെച്ചാണ് കലാപരിപാടി.
തുണ്ട് വെപ്പില്‍  മുതുകാടിനെ കടത്തി വെട്ടുന്ന എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞു.. "ഇതൊക്കെ ഒരു കലയാണ്‌ മോനെ ദിനേശാ. നിനക്കൊന്നും പറഞ്ഞിട്ടുള്ള കാര്യമല്ല". സത്യം. ഒരിക്കല്‍ ഈ പണിയൊന്നു പരീക്ഷിക്കാന്‍ പോയ ഈയുള്ളവന് പരീക്ഷാ ഹാളില്‍ അനുഭവിക്കേണ്ടി വന്ന നരകയാതനകള്‍ മാത്രം മതി അതിനു തെളിവ്.
ആ കഥ അടുത്തതില്‍...

14 comments:

poor-me/പാവം-ഞാന്‍ said...

പ്രഥമ തുണ്ട് എന്റേതായിരിക്കട്ടെ!

ഇ.എ.സജിം തട്ടത്തുമല said...

പരീക്ഷാസൂപ്രണ്ടുതന്നെ നേരിട്ട് തുണ്ടുകൊണ്ട് കൊടുത്തിരിക്കുന്നു; പിന്നല്ലേ!കാരണം പുള്ളീട് മോനും പരീക്ഷാ‍ർത്ഥിയായാൽ പിന്നെ കൊണ്ടു കൊടുക്കാതെങ്ങനെ? മുകളിലത്തെ നിലയിൽ നിന്ന് താഴേയ്ക്ക് ജനൽവഴി കെട്ടിയിട്ടിരിക്കുന്ന നൂൽ വഴി നൂൽ പോലുമറിയാതെ ഉത്തരങ്ങൾ കയറിവന്നിരിക്കുന്നു! പിന്നല്ല! ഇന്റർവെല്ലിനു വെള്ളം കൊണ്ടുവരുന്ന ശിപായി എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പേറുന്ന സഞ്ചരിക്കുന്ന വിജ്ഞാനഭ്ണ്ഡാരമായി മാറുന്ന മഹാദ്ഭുതത്തിന് നമ്മൾ എത്രയോ സാക്ഷ്യം വഹിച്ചിരിക്കുന്നു. സഹായത്തിനു പ്രത്യുപകാരം സ്വീകരിച്ച് വൈകുന്നേരം അടിച്ചു പൂക്കുറ്റിയായി ശിപായി സന്തോഷപൂർവ്വം ആടി ഉലാവി വീട്ടിലേയ്ക്ക് പോകുന്ന കാഴ്ച അതിലും മനോഹരം! പരീക്ഷാ ഹാളിലെ സൂപ്പർവൈസർ ഇരിക്കുന്ന കസേരയിൽ കീലു വച്ച് പുള്ളിക്കാരന്റെ തുണ്ടുപിടുത്തം എന്ന അനീതിക്കെതിരെ പ്രതികരിച്ചത് വിദ്യാർത്ഥിസമരചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതി ചേർക്കണം. പിന്നെ പൊതുവെ തുണ്ടുപിടുത്തക്കാരായ സാറന്മാരുടെ ബൈക്കും കാരുമൊക്കെ ടയറിന്റെ കാറ്റുപോയി ഉരുട്ടിക്കൊണ്ടു പോകേണ്ടിവരുന്നത് ഇന്നും ശക്തമായ ഒരു സമരരൂപത്തിന്റെ വീര്യം തന്നെ! ഹഹഹ!

Unknown said...
This comment has been removed by the author.
Unknown said...

hi........,liked it.nostalgic,....really....

Shinto said...

ente life inganey ayathu thanne thundu preyogathinte prayogikka vasam padikkathathu kondanu

pree degre second year final exam time

kastimutty kadannu koodam ennoru thonnalullathu kondu thundonnum karuthyirunnilla pakshe ente koottukaranu angney kastymuttyal porannullathu kondu ente paper njan ezhuthy theerunnathinu munpe avante kayilethum


inspection nilkkumnna sirnu entho panthikedu thonny ennalum enthanu nadakkunnathennu moopparkku pidik ittiylla annu answer paper tharumbol tharunna ennam amooparude aduthundakum pullikkaran aduthu vannu entey papper eduthenny nokkiy thanna athrayuim papee thanney koottukaranteyum enni nokki athum krithyam thanney (karanam onningottu tharumbole njan angottum kodukkathallu athu kanakkppikkanonnumalla pinney ennekkalaum kooduthal avan ezyuthyittundo ennu nokkukayum vallathu namukku pattiyathundel choondamenna idea vechayirunnu) moopparangeneny onnum pidikittandu thirchu nadannu randu step vechittu thirichu vannu answer paper onnude eduthu marichu nokkiyittu otta alarcha you stand up! ennittu valare soumyamaiyttu oru swakaram koody eda copiadikkan varumbolenkilum ore ink thanney kondu varan padilleda punnara monennu (njan sthiramayittu black inke use cheyathollu koottukaranu black ink use cheyathale karuthupokunna koottathilum

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇക്കാലത്ത്‌ ആരെയും വിശ്വസിക്കാന്‍ കൊള്ളില്ല!! ഡോക്ടര്‍മാരെ പ്പോലും..

Anonymous said...

I know one person who done the same tactics. He is now a well known person who owns a cassette company releasing Commedy Cassettes/CDs featuring a famous Dalit malayalam actor of Thrissur Dt.

എറക്കാടൻ / Erakkadan said...

ഓർമ്മകൾ ഒരു സുഖമുള്ള പരിപടിയാണ​‍്‌...തുണ്ട്‌ വച്ച്‌ കോപ്പിയടിച്ച്‌ ഒന്നല്ലെങ്കിൽ കിട്ടിയ ഡിഗ്രി കൊണ്ട്‌ നമ്മളൊക്കെ ബ്ലോഗെങ്കിലും എഴുതാൻ പാകത്തിൽ ഓഫീസിൽ പണികിട്ടിയല്ലോ...തുണ്ടായ: നമ:

അഭി said...

മാഷെ തുണ്ട് പരിപാടി അടിപൊളി ആണ് ട്ടോ . ഇത്ര അധികം രീതിയില്‍ തുണ്ട് വെക്കാം അല്ലെ

Unknown said...

adipoliiiiiiiiii...........try cheyanam

mathai said...

ratheeshetta
ethre adhikam tundu prayogankal munpe paranju thannukude. excellent,nostalgic,never laughed like this.

ശ്രീ said...

രസകരമായ ഓര്‍മ്മകള്‍ മാഷേ. ഒരിയ്ക്കലും ഈ പരിപാടി നടത്തേണ്ടി വന്നിട്ടില്ലെങ്കിലും സുഹൃത്തുക്കളെ പലപ്പോഴും സഹായിയ്ക്കാറുണ്ട്.

അടുത്ത ഭാഗം വായിയ്ക്കട്ടെ

Vinnie said...

പോസ്റ്റ് ഇഷ്ടമായി...! വളരെയധികം...! ഒരു ചോദ്യം, രോഗികള്‍ വരുമ്പോ തുണ്ട് വെച്ചാണോ മരുന്നുകുറിപ്പ്?

nailabi said...

ingane oke thund vekka lleee.....njnglde oke idayil ipo mobile phone aan ....question hostelil ullavark ayach kdkm,avar sms vazhi answer tharum!!!!!!!!!!!!!
but mikkapozhum teachers pokkukaym cheyyum:D

Related Posts Plugin for WordPress, Blogger...
എല്ലാ രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി... സൗഹൃദം